തൊളിക്കുഴി: ഒരു നാടിനെയും ജനതയെയും ഏറെ കരുതലോടെ കാത്തുസൂക്ഷിക്കുകയാണ് തൊളിക്കുഴിയിലെ DYFI പ്രവർത്തകർ. ബ്രേക്ക് ദി ചെയിൻന്റെ ഭാഗമായി ഹാൻഡ് വാഷ് പോയിന്റ് സ്ഥാപിച്ചും, കമ്മ്യൂണിറ്റി കിച്ചണിൽ സദ്യ ഒരുക്കിയതിനും പിന്നാലെ തൊളിക്കുഴി മുതൽ പാപ്പാല വരെയുള്ള സ്കൂളുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, വെയ്റ്റിംഗ് ഷെഡ്ഡുകൾ, റേഷൻ കടകൾ, ആരാധനാലയങ്ങൾ തുടങ്ങി മെയിൻ റോഡിലും ഇടറോഡിലും ഉള്ള വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, അഥിതി തൊഴിലാളി ക്യാമ്പുകൾ ഉൾപ്പടെ സാനിറ്റേഷൻ നടത്തി മാതൃകയാവുകയാണ് DYFI.
സാനിറ്റേഷൻ ഒന്നാം ഘട്ടമാണ് ഇന്ന് തൊളിക്കുഴി മുതൽ പാപ്പാല വരെ നടന്നത്. രാവിലെ തൊളിക്കുഴി ജംഗ്‌ഷനിൽ വെച്ച് പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ DYFI കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷും സാനിറ്റേഷൻ തളിച്ച് ക്ലീനിംഗ് പഴയകുന്നുമ്മേൽ വൈസ്പ്രസിഡന്റ് K രാജേന്ദ്രനും നിർവഹിച്ചു. രാവിലെ തുടങ്ങിയ പ്രവർത്തനം രാത്രി 7:30 വരെ തുടർന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ