Responsive Ad Slot

Slider

ചാത്തന്നൂരിൽ ആശാ വർക്കർക്കു കോവിഡ്; ഉറവിടം കണ്ടെത്താൻ തീവ്രശ്രമം

കൊല്ലം: ഹോട്സ്പോട്ടായി മാറിയ ചാത്തന്നൂരിൽ ആശാ വർക്കർക്കു കോവിഡ്-19 പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താൻ തീവ്രശ്രമം. ഇതിനായി സാംപിൾ പരിശോധന വ്യാപകമാക്കിയതായി ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. സമൂഹ വ്യാപനഭീഷണി നിലവിലില്ലെന്നും

കൊല്ലം: ഹോട്സ്പോട്ടായി മാറിയ ചാത്തന്നൂരിൽ ആശാ വർക്കർക്കു കോവിഡ്-19 പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താൻ തീവ്രശ്രമം. ഇതിനായി സാംപിൾ പരിശോധന വ്യാപകമാക്കിയതായി ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. സമൂഹ വ്യാപനഭീഷണി നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകയുമായി ഇടപെട്ട 46 ആശുപത്രി സ്റ്റാഫ്, 4 പാലിയേറ്റീവ് കെയർ രോഗികൾ, 18 പ്രവാസികൾ, 6 ഹൈ റിസ്‌ക്, പ്രൈമറി കോണ്ടാക്റ്റുകൾ തുടങ്ങി ഇരുനൂറിലധികം വീടുകൾ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇവരുടെ സ്രവം ശേഖരിച്ച് രോഗവ്യാപന സാധ്യതകൾ പരിശോധിച്ചു തുടർനടപടികളെടുക്കും. ആശാ വർക്കർക്കു രോഗം ആരിൽ നിന്നു പടർന്നുവെന്ന് അറിയുകയാണു പ്രധാനം.

പൊലീസ് ഉദ്യോഗസ്ഥർ, കമ്യൂണിറ്റി കിച്ചൻ തൊഴിലാളികൾ, നഴ്‌സുമാർ, ആശ, പോസിറ്റീവ് കേസുമായി ഇടപെട്ട ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സാംപിളുകളാണു ശേഖരിക്കുന്നത്. ചാത്തന്നൂർ, വിളക്കുടി, പത്തനാപുരം, പുനലൂർ മുനിസിപ്പാലിറ്റി, കൊല്ലം കോർപറേഷൻ എന്നീ പ്രദേശങ്ങളാണു പരിശോധനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
disqus,
© all rights reserved
made with Kadakkalnews.com