
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേര്‍ക്കാണ്. 178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതില്‍ 1,11,468 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇതില്‍ 14,829 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രത തുടരണം
രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. നിയന്ത്രണങ്ങള്‍ പാലിക്കണം. മഹാവിപത്തിനെയാണ് നമ്മള്‍ നേരിടുന്നത്. ജാഗ്രതയില്‍ തരിമ്ബ് പോലും വിട്ടുവീഴ്‌ച അരുത്. അങ്ങനെവന്നാല്‍ അതു കൂടുതല്‍ ആപത്താകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ ആശങ്ക
വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷുവിന്റെ പേരില്‍ കൂടിച്ചേരല്‍ അരുത്
വിഷു ആയതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സമീപനം അരുത്. വിഷു തലേന്ന് ആയതിനാല്‍ ഇന്ന് പൊതുനിരത്തുകളില്‍ തിരക്ക് വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ഒരു തരത്തിലുള്ള അശ്രദ്ധയും അരുത്. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു
ലോക്ക്‌ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ