Responsive Ad Slot

Slider

ചിതറ സൈഡ് വാൾ പാലത്തിൻറെ സംരക്ഷണഭിത്തി തകർന്നു

ചിതറ ഗ്രാമ പഞ്ചായത്തിലെ സൈഡ് വാൾ പാലത്തിൻറെ സംരക്ഷണഭിത്തി തകർന്നു. റോഡ് ഗതാഗതം അപകട ഭീഷണിയിലായി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡിൻറെ കരിങ്കല്ലുകൊണ്ട് നിർമ്മിച്ച സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നു

ചിതറ: ചിതറ ഗ്രാമ പഞ്ചായത്തിലെ സൈഡ് വാൾ പാലത്തിൻറെ സംരക്ഷണഭിത്തി തകർന്നു. റോഡ് ഗതാഗതം അപകട ഭീഷണിയിലായി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡിൻറെ കരിങ്കല്ലുകൊണ്ട് നിർമ്മിച്ച സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നു വീണത്. വർഷാവർഷമുള്ള മെയിന്റെനൻസ് കൃത്യസമയത്ത് നടപ്പിലാക്കാത്തതാണ് പാലത്തിൻറെ സംരക്ഷണഭിത്തി തകരാൻ കാരണമായതെന്നാണ് വാർഡ് മെമ്പർ മനോജ് പറയുന്നത്.

അടിയന്തരമായി അധികാരികൾ ഇടപെട്ട് റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിതറ പാങ്ങോട് റോഡിലൂടെ വാഹനഗതാഗതം പൂർണമായും നിർത്തി വയ്ക്കേണ്ട അവസ്ഥ വരുമെന്നും, അധികാരികൾ ശ്രദ്ധചെലുത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം മാണ് മനോജ് ഉയർത്തുന്നത്.
disqus,
© all rights reserved
made with Kadakkalnews.com