ചിതറയുടെ മഹത്തായ വിദ്യാഭ്യാസ - സാംസ്കാരിക മുന്നേറ്റങ്ങൾക്ക് ആദ്യത്തെ കൊടി നാട്ടിയത് 114 വർഷത്തെ വലിയ പാരമ്പര്യത്തിന് 1904 ൽ ചിതറ ജംഗ്ഷനിലുള്ള ഈ മണ്ണിലാണ്. ജീവിത മേഖലകളിൽ ഉന്നത വിജയങ്ങൾ നേടിയ നിരവധി പ്രഗൽഭർ ഇവിടെ ആദ്യാക്ഷരം കുറിച്ചവരാണ്. തൊട്ടു,തീണ്ടികൂടായ്മ നിലന്നിരുന്ന, സ്ത്രീ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്തിന് അനിവാര്യമായ മാറ്റം വിദ്യാഭ്യാസമെന്ന മഹത്തായ വിപ്ളവത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന നവോത്ഥാന പോരാട്ടങ്ങളുടെ സമയത്തെ ഒരുകൂട്ടം പുരോഗമനവാദികളുടെ വലിയ തിരിച്ചറിവും ഇടപെടലുമാണ് ഇന്ന് നാട്ടിന്റെ അഭിമാനമായി നമ്മുടെ സ്വന്തം മേലേസ്കൂൾ.
പഞ്ചായത്തിൽ മറ്റൊരു പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് ശ്രീ കുമ്പിക്കാട് ചിന്നൻ ചാന്നാൻ എന്ന വലിയ മനുഷ്യനാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും നിർമ്മിച്ചു നൽകിയത്.
അദ്ദേഹത്തോട് മെയ്യ്മറന്ന് നിന്നവർ
ശ്രീ കുളത്തറ അമീൻപിള്ള റാവുത്തർ,
ശ്രീ പുതിയവീട്ടിൽ പരമേശ്വരപിള്ള,
ശ്രീ കൊക്കേട് ഉംമ്മിണി
ശ്രീ കോത്തല നാണുപിള്ള
ശ്രീ കൊച്ചുകരിക്കത്ത് റാവുത്തർ
ശ്രീ തേക്കിൻകാട്ടിൽ രാമൻകുറുപ്പ് എന്നിവരാണ്.
ശ്രീ കുളത്തറ അമീൻപിള്ള റാവുത്തർ,
ശ്രീ പുതിയവീട്ടിൽ പരമേശ്വരപിള്ള,
ശ്രീ കൊക്കേട് ഉംമ്മിണി
ശ്രീ കോത്തല നാണുപിള്ള
ശ്രീ കൊച്ചുകരിക്കത്ത് റാവുത്തർ
ശ്രീ തേക്കിൻകാട്ടിൽ രാമൻകുറുപ്പ് എന്നിവരാണ്.
ശ്രീ മൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ സ്കൂളിന് തറ ചാണകം മെഴുകി, ഓടിട്ട ഒരു കെട്ടിടം മാത്രയിരുന്നു ഉണ്ടായിരുന്നത് .അന്ന് പിന്നോക്ക വിഭാഗങ്ങൾക്ക് ഇരുന്നു പഠിയക്കാൻ അവസരം ഇല്ലതിരുന്നതിനാൽ മുറിയുടെ മൂലയിലാണ് അവർ ഇരുന്നു പഠിച്ചിരുന്നത്. കിണറുകളിൽ നിന്ന് വെള്ളമെടുക്കുന്നതിനു പോലും വിലക്കുണ്ടായിരുന്നപ്പോൾ
പള്ളികൂടത്തിന് സ്വന്തം കിണർ കുത്തിയതിന് ശ്രീ കുമ്പിക്കാട് ചിന്നന് ഒന്നരചക്രം അന്ന് സർക്കാരിന് പിഴ കൊടുക്കേണ്ടിവന്ന സംഭവവും ഉണ്ടായിടുണ്ട്. പഠനത്തിന് പ്രായപരിധി ഇല്ലാത്തതിനാൽ 10/ 12 വയസുള്ളവർ പോലും ഒന്നാംക്ലാസ് പഠിച്ചിരുന്നു. അന്ന് സ്ളേറ്റും പെൻസിലും പ്രധാന പഠനോപകരണവും യാത്രസൗകര്യത്തിന് കാളവണ്ടിയുമായിരുന്നു.
ഇന്ന് 133/3/44 ആർ സർവേ നമ്പരിൽ ശ്രീ ചിന്നൻ നൽകിയ ഒന്നരേക്കർ സ്ഥലത്ത് 8 കെട്ടിടങ്ങളിലായി 23 ക്ളാസ് മുറികളിൽ പ്രീ പ്രൈമറി, പ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ളാസുകളിൽ 200 കുട്ടികളും 1 മുതൽ 4വരെ 550 കുട്ടികളും പഠിയ്ക്കുന്നുണ്ട്..
11 സ്ഥിരം അദ്യാപകരും 16 താത്കാലിക അദ്യാപകരും കുരുന്നുകൾക്ക് അറിവ് പകർന്ന് നൽക്കുന്നു. സുജന പ്രഭാതഭക്ഷണ പദ്ധതിയും സ്വന്തം സ്കൂൾ ബസുമുണ്ട്.ഇതിനെല്ലാം മാതൃകപരമായ നേതൃത്വം ഇന്ന് നൽകുന്നത്
ഹെഡ്മാസ്റ്റർ ശ്രീ ഫസലുദ്ദീൻ സാറും PTA യും ആണ്.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ നിരവധി പാഠ്യ_ പാഠ്യേതര പദ്ധതി നടപ്പിലാക്കി ഉപജില്ലയിലെ ഏറ്റവും മികച്ച പള്ളികൂടങ്ങളിൽ ഒന്നായി മാറിയെങ്കിലും, ഹൈടെക് ക്ളാസ്മുറികകൾ, ഡിജിറ്റൽ ലൈബ്രറി, എല്ലാവർക്കും ലാപ്ടോപ്, ഇ - വായന, ഏ സി ക്ളാസ് മുറികൾ, ആത്യാധുനിക ഗണിത - ശാസ്ത്ര ലാബുകൾ, വെബ് ക്യമറകൾ, സ്കൂൾ ബ്ളോഗുകൾ , വിശാലമായ കളിസ്ഥലം തുടങ്ങിയ ഒരുപിടി സ്വപ്നങ്ങളുടെ ചിറകിലേറി യാഥാർത്ഥ്യത്തിലേയ്ക്ക് പറക്കുകയാണ് കുട്ടികളും അദ്യാപകരും രക്ഷിതാക്കളും നാട്ടുകാരും..
മുത്തശ്ശി മരവും ചെമ്പകവും കാട്ടു നെല്ലിയും സായിപ്പൻ നെല്ലിയും മാവും സ്കൂൾ മുറ്റത്തെ രായമ്മ അമ്മയുടെ പെട്ടിക്കടയിലെ മധുരമൂറുന്ന മിഠായികളും നമ്മുടെ മേലേ സ്കൂൾ ജീവത്തിലെ മറക്കാനാവാത്ത മധുരിയ്ക്കുന്ന ഓർമ്മകളാണ്. ഇനിയും ഒരുപാട് കുരുന്നുകൾക്ക് ഉറവവറ്റാത്ത അറിവ് പകർന്നു നൽക്കാൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ