Responsive Ad Slot

Slider

ചടയമംഗലം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ചടയമംഗലം: ദുബൈയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്ബഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബായില്‍ ടാക്‌സി

ചടയമംഗലം: ദുബൈയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്ബഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബായില്‍ ടാക്‌സി ഡ്രൈവറാണ്. യു.എ.ഇയില്‍ ചൊവ്വാഴ്ച മാത്രം മൂന്നു മലയാളികളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി.

അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രതീഷിന്റെ മരണം ഇന്ന് പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സ തേടിയ രതീഷ് ഈമാസം 12 മുതല്‍ ആശുപത്രിയിലായിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.
disqus,
© all rights reserved
made with Kadakkalnews.com