കടയ്ക്കൽ: ബൈക്ക് മോഷണ സംഘം കൊല്ലം കടയ്ക്കലില്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ ഒട്ടേറെ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെത്തിരെ കേസുണ്ട്.
കുളത്തുപ്പുഴ നെല്ലിമൂട്ടുള്ള റാഫിയാണ് സംഘത്തലവന്‍. ചിതറ കൊച്ചാലുംമൂട് സ്വദേശിയായ യുവാവ് നല്‍കി പരാതിയിലുള്ള അന്വേഷണത്തിലാണ് ഇരുപത്തിനാലുകാരന്‍ അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നു ബൈക്കും കണ്ടെടുത്തു.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ റാഫി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. മാത്രമല്ല കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നു ബൈക്ക് മോഷ്ട്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
സംഘത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും പിടികൂടി. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇരുവരുടെയും ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപണമുണ്ട്.