കടയ്ക്കൽ: ഗാന്ധിഭവൻ അന്തേവാസികൾക്ക് സന്മാർഗ്ഗദായിനിയുടെ വിഷു കൈനീട്ടം. ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടേയും, അനുബന്ധ സ്ഥാപനമായ സന്മാർഗ്ഗദായിനി സ്വാശ്രയ സംഘത്തിൻ്റേയും നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും സമാഹരിച്ച് വിഷുദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നൽകി.
ലോക്ക്ഡൗൺ ആയതിനാൽ ഗാന്ധിഭവനിലെ അന്തേവാസികൾക്കുള്ള ഭക്ഷണ വിതരണം ബുദ്ധിമുട്ട് നേരിടുന്നതായി മാധ്യമ വാർത്തകളിൽ നിന്നും അറിഞ്ഞതിനെ തുടർന്നാണ് ഭക്ഷ്യ സാധനങ്ങൾ സമാഹരിച്ച് നൽകാൻ തീരുമാനിച്ചത്. ഭക്ഷ്യസാധനങ്ങൾ നിറച്ച വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ.സി.അനിൽ നിർവഹിച്ചു.
ഗ്രന്ഥശാലാ പ്രവർത്തകരായ എം.അനിൽകുമാർ, രാജേന്ദ്രൻ, ഉദയകുമാർ എന്നിവരിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി എസ്.സോമരാജൻ ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ