തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്ത് ആറുപേർക്കും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊല്ലത്ത് അഞ്ചുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ ആന്ധ്രാപ്രദേശിൽനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. കാസർകോട് രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ,കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. കാസർകോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. കാസർകോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ്.