കൽപ്പറ്റ: പ്രളയ കാലത്തും മറ്റ് ദുരിത കാലത്തും എന്ന പോലെ കോവിഡ് ലോക്ക് ഡൗൺ കാലത്തും സേവന പ്രവർത്തനങ്ങളിൽ മാതൃകയായിരിക്കുകയാണ് കടയ്ക്കൽ ദർപ്പക്കാട് സ്വദേശി നജീം കടയ്ക്കൽ. കൽപ്പറ്റ കലക്ട്രേറ്റിൽ കൊറോണ സെല്ലിൽ ക്യാൻസർ, കിഡ്നി മറ്റ് രോഗികൾക്ക് യാത്രാ പാസ് ലഭ്യമാക്കുന്നതിനും അതിന് അർഹതയുള്ളവരെ കണ്ടെത്തി സഹായം ചെയ്ത് കൊടുത്തും സ്വയം സന്നദ്ധ പ്രവർത്തനം നടത്തുകയാണ്.
പാസ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും നജീം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും നജീബ് ഇത്തരത്തിൽ സേവനത്തിൽ മുന്നിട്ടിറങ്ങിയിരുന്നു. കോവിഡ് സെൽ സി.ഇ. ഒ യും ഡെപ്യൂട്ടി കലക്ടറുമായ അജീഷിനോട് ചേർന്ന് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.