Responsive Ad Slot

Slider

ചടയമംഗലത്തു തസ്‌കര വിളയാട്ടം

ജനങ്ങളെ ഭീതിയിലും ബുദ്ധിമുട്ടിലും ആക്കികൊണ്ട് ചടയമംഗലം പോരേടം പ്രദേശങ്ങളിൽ മോഷണ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പോരേടം, പാലൂർക്കോണം അംഗൻവാടിക്ക്

ചടയമംഗലം: കൊറോണ കാലത്തും ജനങ്ങളെ ഭീതിയിലും ബുദ്ധിമുട്ടിലും ആക്കികൊണ്ട് ചടയമംഗലം പോരേടം പ്രദേശങ്ങളിൽ മോഷണ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പോരേടം, പാലൂർക്കോണം അംഗൻവാടിക്ക് സമീപം പ്രിജി മന്ദിരത്തിൽ പ്രസാദിന്റെ വീട്ടിൽ നിന്നും കിലോക്കണക്കിന് റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. 

ഉണങ്ങാത്ത ഷീറ്റും മോഷ്ട്ടാക്കൾ അപഹരിച്ചു.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചടയമംഗലം എസ്.ഐ അടക്കമുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ വ്യാപകമായി പഞ്ചായത്തു മേഖലകളിൽ മോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് പ്രവർത്തനം ശക്തമാക്കണമെന്നു പൊതുജനങ്ങൾ ആവശ്യം ഉന്നയിക്കുകയാണ്.
disqus,
© all rights reserved
made with Kadakkalnews.com