Responsive Ad Slot

Slider

മടത്തറ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്


കടയ്ക്കൽ: കൊല്ലം മടത്തറയിൽ 
വയോധികയെയും മകളെയും കാട്ടുപന്നി ആക്രമിച്ചു. മടത്തറ കാരറ കല്ലട കരിക്കകം കൃഷ്ണവിലാസത്തിൽ തൊണൂറുവയസുള്ള പരമേശ്വരി അമ്മയെയും  മകളായ നാൽപ്പതു വയസുകാരി സിന്ദുവിനെയും ആണ് കാട്ടുപന്നി ആക്രമിച്ചത്. 

ഇന്ന് രാവിലെ എട്ട് മണിയോടുകൂടി വീടിൻറെ പിൻവശത്ത് വെള്ളമെടുത്ത് കൊണ്ട് നിന്ന സിന്ധു കാട്ടുപന്നിയെ വരുന്നതു കണ്ട് ഒാടി വീട്ടിൽ കയറി പിന്നെ എത്തിയ കാട്ടുപന്നി സിന്ധുവിനെ കുത്തി മറിച്ചിട്ട് അകത്ത് കയറിയ  ഇവരെ ആക്രമിക്കുകയായിരുന്നു.തെട്ടടുത്ത റൂമിലുണ്ടായിരുന്ന പരമേശ്വരി അമ്മയെ പന്നി കുത്തി നിലത്തിട്ട് ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരമേശ്വരി അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മകളായ സിന്ധു കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .

 ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ
കാട്ടുപന്നിയുടെ ഉപദ്രവം കൂടുതലാണ് ഇവിടെ 
ജനവാസ മേഖലകളിൽ കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം ജനജീവിതം ദുസ്സഹമാക്കി ആയിട്ടുണ്ട് ..
disqus,
© all rights reserved
made with Kadakkalnews.com