കടയ്ക്കൽ: അളിയൻ മരിച്ചു എന്നു പറഞ്ഞു ബൈക്കിൽ കറങ്ങി നടന്ന ആളെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു മരണവീട്ടിലേക്ക് എന്നു പറഞ്ഞു പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച യാളെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. ലോക്ഡൗൺ പ്രഖാപിച്ചതിനെതുടർന്ന്.പോലീസ് പരിശോധന കർഷനമാക്കി.
കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് മുൻവശത്തായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുചക്രവാഹനത്തിൽ എത്തിയ യുവാവിനോട് എവിടേക്ക് പോകുന്നതെന്നുഉള്ള വിവരങ്ങൾ പോലീസ് തിരക്കിയത്. അളിയൻ മരിച്ചുപോയെന്നും മരണവീട്ടിലേക്ക് പോകുന്നതെന്നു പോലീസിനോട് പറഞ്ഞു.
ഇയാളുടെ മറുപടിയിൽ സംശയം തോന്നിയ പൊലീസ് അളിയൻറെ നമ്പർ ആവശ്യപ്പെട്ടു അളിയൻറെ നമ്പർ വാങ്ങി പോലീസ് അളിയനുമായി ബന്ധപ്പെട്ടു. ഞാൻ മരിച്ചു പോയിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്നാണ് യുവാവിൻ്റെ കള്ളം പൊളിഞ്ഞതും. ബൈക്കും ഇയ്യാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ