
കൊട്ടാരക്കര: ലോക് ഡൗണ്‍ വ്യവസ്ഥകള്‍ പാലിക്കാതെ ആളെക്കൂട്ടി വീട്ടില്‍ മകളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയ റിട്ട.ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. വെട്ടിക്കവല കൊച്ചുപടിഞ്ഞാറ്റതില്‍ വീട്ടില്‍ ജി. രാജേന്ദ്രനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെട്ടിക്കവലയിലെ രാജേന്ദ്രന്റെ വീട്ടില്‍ വച്ച് സദ്യ സഹിതം വിവാഹ ചടങ്ങുകള്‍ നടന്നത്. 35 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായാണ് പൊലീസ് കേസില്‍ രേഖപ്പെടുത്തിയത്. നൂറിലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ