തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കെ.എസ്.ഇ.ബി.യുടെ ക്യാഷ് കൗണ്ടറുകള്‍ 31 വരെ പ്രവര്‍ത്തിക്കില്ല. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടയ്ക്കാം. മീറ്റര്‍ റീഡിങ്ങും ഒഴിവാക്കിയിട്ടുണ്ട്. 31 വരെയുള്ള ബില്ലുകളുടെ അടവ് തീയതി ഒരു മാസത്തേക്കു നേരത്തെ നീട്ടിയിരുന്നു.
കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്തതിനാല്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്‌ഇബി നേരത്തെ അറിയിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ