വ്യക്‌തമായ കാരണമില്ലാതെ ആരേയും പോലീസ് റോഡിലിറങ്ങാന്‍ അനുവദിക്കുന്നില്ല അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങള്‍ പോലീസ് കസ്‌റ്റഡിയില്‍ എടുക്കുന്നുണ്ട്.
മാവേലി സേ്‌റ്റാറുകള്‍, പലചരക്ക്, പച്ചക്കറി കടകള്‍ എന്നിവ ടെങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മിക്ക പലചരക്ക് സ്‌ഥാവനങ്ങളിലും, പച്ചക്കറിക്കടകളിലും അമിത വില ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും ലീഗല്‍ മെട്രോളജി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ബാങ്ക്‌കളുടെ പ്രവര്‍ത്തനം ഉച്ചവരെയായതോടെ ബാങ്കുകള്‍ക്ക് മുന്നിലും തിരക്കനുഭവപ്പെട്ടു.വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന അന്യദേശ തൊഴിലാളികളെ നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരേയും, പോലീസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലും വിതരണത്തിലും രാഷ്ര്‌ടീയം കലര്‍ത്തുന്നതായിട്ടുള്ള പരാതിയും വ്യാപകമാണ്. ലോക്ക് സൗണ്‍ പ്രഖ്യാപനത്തോടനുബന്ധിച്ച് ആയൂരില്‍ ഇരുപത്തിനാല് മണിക്കൂര്‍ പോലീസ് പരിശോധന സംവിധാനം ഏര്‍പ്പെടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ