Responsive Ad Slot

Slider

കൊല്ലത്ത് കോവിഡ് ബാധിതന്റെ സമ്ബര്‍ക്ക പട്ടിക പുതുക്കി; ഹൈ റിസ്‌ക് പട്ടികയില്‍ 101 പേര്‍

കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് കോവിഡ് വൈറസ് ബാധിതന്റെ സമ്ബര്‍ക്ക പട്ടിക പുതുക്കി. ഇതോടെ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 'ഹൈ റിസ്‌ക്' പട്ടികയിലുള്ളവരുടെ എണ്ണം 101 ആയി. എന്നാല്‍ നേരത്തെ 41 പേരായിരുന്നു ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം: കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് കോവിഡ് വൈറസ് ബാധിതന്റെ സമ്ബര്‍ക്ക പട്ടിക പുതുക്കി. ഇതോടെ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 'ഹൈ റിസ്‌ക്' പട്ടികയിലുള്ളവരുടെ എണ്ണം 101 ആയി. എന്നാല്‍ നേരത്തെ 41 പേരായിരുന്നു ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാക്കുളം സ്വദേശിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. കൊറോണ രോഗ ബാധിതനായിരുന്ന ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച പത്ത്‌ പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും.

അതേസമയം, കൊറോണ വൈറസ് ബാധിതനായ പ്രാക്കുളം സ്വദേശി ബസ് സ്റ്റാന്‍ഡില്‍നിന്നും ഓട്ടോ റിക്ഷയിലാണ് വീട്ടിലേക്ക് പോയത്. എന്നാല്‍ അത് ഏത് ഓട്ടോറിക്ഷയാണെന്നോ ഡ്രൈവറുടെ മറ്റ് വിവരങ്ങളോ ഇതുവരേയും ലഭിച്ചിട്ടില്ല.

കൊല്ലത്ത് 23 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17,023 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളതും കൊല്ലം ജില്ലയിലാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com