കൊല്ലം: കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 17,017 ആയി. ഇതില്‍ 42 പേര്‍ വിദേശ പൗരന്മാരാണ്. ദുബായില്‍ നിന്നുള്ള 1486 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 4427 സ്വദേശികളും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു.
30 പേര്‍ ഗൃഹ നിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് നാല് പേര്‍ മാത്രമാണ്. ഇവര്‍ ഉള്‍പ്പെടെ 23 പേര്‍ ഐ പി യില്‍ ഉണ്ട്.ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 653 സാമ്ബിളുകളില്‍ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ പ്രാക്കുളം സ്വദേശി (പി 1) ഒഴികെ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.
നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. ജില്ലയില്‍ പോസിറ്റീവ് കേസു വന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ഗൗരവം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലക്കണ്ടതും ഓരോ പൗരന്റേയും ഉത്തരവാദിത്തമായിക്കണ്ട് അരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ത്തന്നെ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ