
കൊല്ലം: കൊറോണ വ്യാപനം തടയാന്‍ രാജ്യം മുഴുവനും ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമ്ബോള്‍ നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്. കൊട്ടാരക്കര വെട്ടിക്കവലയില്‍ പൊലീസുകാരന്റെ വീട്ടിലാണ് ഈ കൊറോണ കാലത്ത് ആളെക്കൂട്ടി വിവാഹം നടക്കുന്നത്.
ഓഡിറ്റോറിയം ഒഴിവാക്കി വീട്ടില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയതെങ്കിലും വലിയ ആള്‍ക്കൂട്ടം ഇവിടെയുണ്ട്. പൊലീസുകാരന്റെ മകളുടെ വിവാഹമാണ് നടക്കുന്നത്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് വിവരം. വീട്ടില്‍ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയത്.
ഇതിനെതിരെ പരാതികള്‍ എത്തിയതോടെ പൊലീസ് വിവാഹ സ്ഥലത്തേക്ക് തിരിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് റൂറല്‍ എസ് പി ഹരിശങ്കര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ