Responsive Ad Slot

Slider

കൊറോണ; കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; പുതുതായി 1,979 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14,120 ആയി. ഇന്നലെ പുതുതായി 1,979 പേര്‍ ഗൃഹനിരീക്ഷണത്തി

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14,120 ആയി. ഇന്നലെ പുതുതായി 1,979 പേര്‍ ഗൃഹനിരീക്ഷണത്തിലായി. 14,114 പേരാണ് ആകെ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നത്.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് പേരുണ്ട്. പുതുതായി ആരെയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 496 സാമ്ബിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 101 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 395 പേരുടെ പരിശോധനാ ഫലം വന്നതില്‍ എല്ലാം നെഗറ്റീവാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com