കൊല്ലം: ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചു. പ്രാക്കുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 18നാണ് ഇയാള്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയത്.
ഇയാളുടെ യാത്രാപഥം സംബന്ധിച്ച വിവരങ്ങള്‍
മാര്‍ച്ച് 18ന് ദുബായ്- തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തില്‍ നിന്നും ബസ്സില്‍ കൊല്ലത്തേക്ക്.
കൊല്ലം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷയില്‍ പ്രാക്കുളത്തെ വീട്ടിലേക്ക്
വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍
മാര്‍ച്ച് 25ന് രാത്രിയോടെ പനിയും അസ്വസ്ഥകളും. രാത്രി 11 മണിക്ക് സുഹൃത്തിന്റെ ബൈക്കില്‍ പിഎന്‍എന്‍എം ആശുപത്രിയിലേക്ക്. ജില്ലാ ആശുപത്രിയില്‍ പോവാന്‍ നിര്‍ദേശം.തുടര്‍ന്ന് ഭാര്യാസഹോദരന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക്
രാത്രി 11.30ന് കൊല്ലം ആശുപത്രി ആംബുലന്‍സില്‍ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക്
ജില്ലാ ആശുപത്രിയില്‍ നിന്നും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. നിരീക്ഷണത്തിലാക്കാതെ 26നു പുലര്‍ച്ചെ വീട്ടിലേക്ക് നിരീക്ഷണത്തില്‍ പറഞ്ഞയച്ചു.
27ന് പരിശോധനഫലം വന്നു, പോസിറ്റീവ്. പാരിപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ