കൊല്ലം: കൊല്ലത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പ്രക്കുളം സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ 41 പേരെ ഹൈ റിസ്‌ക് പട്ടികയിലുള്‍പ്പെടുത്തി. ഇയാളോട് അടുത്തിടപഴകിയ 10 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രോഗി ഇപ്പോള്‍. രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍, രോഗിയുടെ അുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇതിനിടെ, ലോക്കൗട്ടിന്റെ ഭാഗമായി കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. പരിശോധനക്കായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. കൊല്ലം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് നിരത്തിലിറങ്ങിയവരുടെ എണ്ണം വളരെ കുറവായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ