
കൊല്ലം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊല്ലത്തെ ഗ്രാമ പ്രദേശങ്ങള്‍ സജീവം, പൊലീസ് ഇടപെടും. രാവിലെ മുതല്‍ മിക്കവരും റോഡിലും കടകമ്ബോളങ്ങളിലുമെത്തി. ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും കാര്യമായ ശ്രദ്ധ രാവിലെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളും മറ്റും സാധാരണപോലെ പ്രവര്‍ത്തിച്ചു. ലോക്ക് ഡൗണിന്റെ വിശേഷങ്ങള്‍ പറയുകയായിരുന്നു മിക്കവരും. സംശയങ്ങളും ഉത്തരങ്ങളും നീണ്ടുപോകുമ്ബോഴും തങ്ങള്‍ അത് ലംഘിക്കുകയാണെന്ന ചിന്ത അവര്‍ക്കുണ്ടായില്ല.
അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഫ്രൂട്ട്സ് വില്‍പ്പനയ്ക്ക് തടസമില്ലെന്ന വാദം ഉന്നയിച്ചാണ് വാഹനങ്ങളില്‍ പഴവര്‍ഗങ്ങളുടെ വില്‍പ്പന. മത്സ്യ വില്‍പ്പനക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഗ്രാമവഴികളിലൂടെ ചിലരെത്തി. ബോധവത്കരണം കൊണ്ട് ഫലമില്ലെങ്കില്‍ ഇനി ചൂരല്‍ക്കഷായം വേണ്ടിവരുമെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലത്ത് ചിന്നക്കടയില്‍ പതിവുപോലെ സ്റ്റാന്റില്‍ ഇടംനേടിയ ഓട്ടോക്കാരുമായി പൊലീസ് വാക്കേറ്റത്തിലായി.
ജീവിക്കാന്‍ വേണ്ടിയാണ് ഓട്ടത്തിനെത്തിയതെന്നായിരുന്നു ഓട്ടോക്കാരുടെ വാദം. ജീവിക്കണേല്‍ വീട്ടില്‍കേറിപ്പോടാ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. പട്ടണത്തിലും രാവിലെ മുതല്‍ ആളുകള്‍ എത്തിയെങ്കിലും പൊലീസ് ഇവരെ തിരികെ വീടുകളിലേക്ക് അയച്ചു. അത്യാവശ്യക്കാര്‍ അല്ലാതെ ആരും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ