ആര്‍.ഡി.ഒ. സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഡോ. ശശി, ഡോ. അരുണ്‍, ഡോ. ടി.എ.നാരായണന്‍ എന്നിവര്‍ വ്യാഴാഴ്ചയും 43 വിദേശീയരുടെ ആരോഗ്യനില പരിശോധിച്ചു. ഡി.എം.ഒ.യുടെ നിര്‍ദേശപ്രകാരം 30 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്നുള്ളവരായതിനാല്‍ ഇവരുടെയെല്ലാം സാമ്ബിള്‍ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഗള്‍ഫില്‍നിന്നെത്തി കൊല്ലത്തെ വാടകവീട്ടില്‍ തങ്ങിയ ദമ്ബതിമാരെയും കഴിഞ്ഞദിവസം കണ്ടെത്തി. അവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിദേശങ്ങളില്‍നിന്നെത്തി നഗരത്തിലെ ഫ്ലാറ്റുകളില്‍ 'ഒളിച്ചു'താമസിച്ചിരുന്നവരുടെയടുത്തും ആരോഗ്യവകുപ്പ് അധികൃതരെത്തി.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ടു ജില്ലകളില്‍ ഒന്നാണ് കൊല്ലം. ഇക്കാര്യത്തില്‍ ഓരോ ഘട്ടത്തിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുലര്‍ത്തുന്ന ജാഗ്രതയും മുന്‍കരുതലും വളരെ വലുതാണ്.
വീട്ടില്‍ ഒളിച്ചുതാമസിക്കുന്ന പ്രവണത നിലവിലെ സാഹചര്യത്തില്‍ ഒട്ടും നല്ലതല്ല. ഇങ്ങനെ എന്തെങ്കിലും വിവരം ലഭിച്ചാല്‍ അധികൃതരെ അറിയിക്കാനും അമാന്തിക്കേണ്ട. ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വരുംദിവസങ്ങളിലും പരിശോധന തുടരും. രോഗബാധയുടെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂം നമ്ബരുകളില്‍ വിളിക്കാം. ശാസ്ത്രീയമായ രീതിയില്‍ സഹായം ലഭ്യമാക്കും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ