Responsive Ad Slot

Slider

ഡോക്ടര്‍മാരടക്കം 2000 പേര്‍ക്ക് കൊല്ലത്തെ പ്രവാസിയുമായി സമ്ബര്‍ക്ക സാദ്ധ്യത

കൊല്ലം: ദുബായില്‍ നിന്ന് ഈ മാസം 18ന് എത്തിയ 47കാരന് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലായ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം രണ്ടായിരത്തോളംപേര്‍ നിരീക്ഷണത്തിലാവാന്‍ സാധ്യത.

കൊല്ലം: ദുബായില്‍ നിന്ന് ഈ മാസം 18ന് എത്തിയ 47കാരന് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലായ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം രണ്ടായിരത്തോളംപേര്‍ നിരീക്ഷണത്തിലാവാന്‍ സാധ്യത.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ഇയാള്‍ക്കൊപ്പം ഭാര്യയും ഭാര്യാസഹോദരിയും ഭര്‍ത്താവും അവരുടെ മക്കളും ഉണ്ടായിരുന്നു. ഈ ആറുപേരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കും.

അഞ്ചാലുംമൂട് പ്രാക്കുളം മഠത്തില്‍മുക്കിന് സമീപം വാടക വീട്ടിലായിരുന്നു താമസം. എത്തിയ ദിവസം മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. 25നാണ് ജില്ലാ ആശുപത്രിയില്‍ രക്തവും സ്രവങ്ങളും ശേഖരിച്ചത്. ഇന്നലെ വൈകിട്ട് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിഞ്ഞ ഉടന്‍ പ്രത്യേക ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നവര്‍

1. ചികിത്സ തേടിയ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,​അവര്‍ പരിശോധിച്ച മറ്റ് രോഗികള്‍, ജീവനക്കാര്‍.

2. പി.എച്ച്‌.സിയിലെ ഡോക്ടര്‍മാര്‍, അവര്‍ പരിശോധിച്ച മറ്റ് രോഗികള്‍, ജീവനക്കാര്‍.

3. രോഗബാധിതന്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്ത് എത്തിയ കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍, തൊട്ടടുത്തിരുന്ന് യാത്രചെയ്തവര്‍, അവരുമായി സമ്ബര്‍ക്കത്തിലായവര്‍.

4. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് തമ്ബാനൂര്‍ വരെയും കൊല്ലം സ്റ്റാന്‍ഡില്‍ നിന്ന് പ്രാക്കുളം വരെയും സഞ്ചരിച്ച ആട്ടോറിക്ഷകളിലെ ഡ്രൈവര്‍മാര്‍, ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍

5. ഇവരെയെല്ലാം കണ്ടെത്തുന്ന മുറയ്ക്ക് വീടുകളിലോ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com