കൊല്ലം: കൊല്ലം റൂറല്‍ ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് തുടക്കമായി. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ അറിയിച്ചു.
കൊട്ടാരക്കര ടൗണില്‍ നിരീക്ഷണം നടത്തിക്കൊണ്ടാണ് ഡ്രോണ്‍ റൂറല്‍ ജില്ലയിലെത്തിയത്. സി.ഐ വി.എസ്.പ്രശാന്ത്, എസ്.ഐ സാബുജിമാസ് എന്നിവര്‍ നേതൃത്വം നല്‍കി. രാവും പകലും പ്രധാന കവലകളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ട്. കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചുവരികയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തുവരുന്നതായും എസ്.പി അറിയിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ സ്റ്റേഷനുകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ