
കൊല്ലം: കോവിഡ് 19 ഭീതിയില്‍ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ പോലീസിനെ പറ്റിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. കൊല്ലം ചവറയിലാണ് സംഭവം.
അനാവശ്യ യാത്രകള്‍ നടത്തുന്നവരെ രാവിലെ മുതല്‍ പോലീസ് മടക്കി അയക്കുകയാണ്. ഇതിനിടയിലാണ് അളിയന്‍്റെ 'മരണ'ത്തിന് പോകാന്‍ ചവറ സ്വദേശി ഓട്ടോയില്‍ എത്തിയത്. ഓട്ടോ തടഞ്ഞ പോലീസിനോട്, അളിയന്‍ മരിച്ചുവെന്നും മരണ വീട്ടിലേക്ക് പോവുകയാണെന്നും യാത്രക്കാരന്‍ പറഞ്ഞു. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്.
സംശയം തോന്നിയ പോലീസുകാര്‍ 'മരണ' വീട്ടിലെ നമ്ബര്‍ വാങ്ങി വിളിച്ചു. ഫോണ്‍ എടുത്തതാകട്ടെ 'പരേതനും'!. തന്‍്റെ മരണ വിവരമറിഞ്ഞ് 'പരേതന്‍' ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തില്‍ മരണം നടന്നിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു.
പിന്നാലെ അളിയന്‍്റെ 'അളിയനെ' പോലീസ് ചവറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കള്ളം പറഞ്ഞ് യാത്ര ചെയ്യാന്‍ ശ്രമിച്ചതിന് ചവറ സ്വദേശിയായ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓട്ടോയും പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കള്ളം പറഞ്ഞത് എന്തിനെന്ന് ചോദിച്ചപ്പോള്‍ 'വെറുതേ' എന്നായിരുന്നു ചവറ സ്വദേശിയുടെ മറുപടി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ