Responsive Ad Slot

Slider

മാനവികതയെ ശക്തിപ്പെടുത്തുന്ന ഉദാത്ത ഭാഷയാണ് അറബി - എൻ. കെ പ്രേമചന്ദ്രൻ എം. പി

ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയത്തിനപ്പുറം വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമന്വയമാണ് മാനവികതയെ ശക്തിപ്പെടുത്തുന്നതെന്നും ഉദാത്തമായ സം

കടയ്ക്കൽ : ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയത്തിനപ്പുറം വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമന്വയമാണ് മാനവികതയെ ശക്തിപ്പെടുത്തുന്നതെന്നും ഉദാത്തമായ സംസ്കാരം പ്രകാശനം ചെയ്യുന്ന ഉജ്ജ്വല ഭാഷയാണ് അറബിയെന്നും എൻ.കെ പ്രേമചന്ദ്രൻ എം പി.

കാൽ നൂറ്റാണ്ടുകാലമായി അറബി ഭാഷയുടെ അഭ്യസനത്തിനുംവ്യാപനത്തിനും മഹത്തായ സംഭാവനകളർപ്പിച്ച സ്ഥാപനമാണ് എം. എസ്. എം അറബിക് കോളേജ് എന്നും എം. പി പ്രസ്താവിച്ചു. കടയ്ക്കൽ എം.എസ്.എം അറബിക് കോളേജിന്റെ 25-ാം വാർഷിക സമ്മേളനവും ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷപരിപാടികളുടെ തുടക്കവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‌ 

സ്ഥാപകനും ഡയറക്ടറുമായ ഡോ : എം. എസ് മൗലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മൗലവി എ.‌കെ താജുദ്ദീൻ നദവി ഖുർആൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം പി. ആർ പുഷ്കരൻ, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡൻറ് ഐ. മുഹമ്മദ് റഷീദ്, കെ. എ. എം. എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എസ്. സുലൈമാൻ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി താജുദ്ദീൻ തോപ്പിൽ റിപ്പോർട്ടവതരിപ്പിച്ചു.

കോളേജ് വെബ്സൈറ്റിന്റെ ഉദ്ഘാടനവും എം.പി നിർവ്വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിക്ക് ഒരേക്കർ ഭൂമി സംഭാവന ചെയ്ത വ്യാപാരി അബ്ദുള്ളയെ സമ്മേളനത്തിൽ ആദരിച്ചു. എസ്. നിഹാസ് സ്വാഗതവും കോളേജ് ലീഡർ എസ്. ഉനൈസ് നിലമേൽ നന്ദിയും പറഞ്ഞു. തുടർന്ന് 'സമുദായ മുന്നേറ്റം അറബി വിദ്യാഭ്യാസത്തിൻറെ നാൾവഴികളിലൂടെ' സെമിനാറിൽ പാങ്ങോട് മന്നാനിയ കോളേജ് പ്രിൻസിപ്പൽ ഡോ : പി. നസീർ (മുൻ ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ) വിഷയമവതരിപ്പിച്ചു.

കേരള യൂണിവേഴ്സിറ്റി അറബി വിഭാഗം മുൻ മേധാവി ഡോ : എ. നിസാറുദ്ദീൻ മോഡറേറ്ററായി. തോന്നയ്ക്കൽ എ. ജെ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ : കെ. വൈ മുഹമ്മദ് കുഞ്ഞ്, പ്രൊഫ ഇ. അബ്ദുറഷീദ്, (സംസ്ഥാന പ്രസിഡന്റ് മെക്ക), കായംകുളം എം. എസ്. എം കോളേജ് അറബി വിഭാഗം മേധാവി ഡോ : മുഹമ്മദ് താഹ, കെ. എം. വൈ. എഫ് ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി, ജെ. ഷംസുദ്ദീൻ പാലോട്, എ. യഹയാ കുട്ടി പത്തനംതിട്ട , എം. കാമിലുദീൻ പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന പൂർവ്വ അറബി അധ്യാപക സംഗമത്തിൽ ഡോ : എം. എസ് മൗലവി (മുൻ സംസ്ഥാന അറബിക് സ്‌പെഷ്യൽ ഓഫീസർ) അധ്യക്ഷത വഹിച്ചു. കെ.എ.എം.എ മുൻ ജനറൽ സെക്രട്ടറി എം. എ സമദ് ഉദ്ഘാടനം ചെയ്തു. ഞാറയിൽക്കോണം എസ്. സലാഹുദ്ദീൻ മൗലവി ഉത്ബോധനം നടത്തി. പുലിപ്പാറ മുഹമ്മദ് സ്വാഗതവും എ. എ ഹക്കീം നന്ദിയും പറഞ്ഞു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ നിന്നായി നൂറിൽ പരം റിട്ടയേർഡ് അറബിക് അധ്യാപകർ സംഗമത്തിൽ സംബന്ധിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com