തിരുവനന്തപുരം: കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങള്‍ ഉറപ്പ് വരുത്താന്‍ നടപടി എടുക്കും
28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരില്‍ 25 പേരും വന്നത് ദുബൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
മാര്‍ച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൌണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണില്‍ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്‌ആര്‍ടിസിയോ ഉണ്ടാവില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്ര്‍ പോകാം. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇഢന പാചക വിതരണം തുടരും. ആരാധനാലയങ്ങളില്‍ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്ര്‍ക്ക് തുറക്കാം മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനന്‍ പാടില്ല. എന്നാല്‍ ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്ബോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് ഡിസ്ചാരര്‍ജ്ജായി വീട്ടില്‍ പോയി. 383 പേര്‍ ആശുപത്രിയില്‍ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.
കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ