കല്ലറ: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് കല്ലറയിലാണ് സംഭവം. കല്ലറ സ്വദേശി നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതെ സമയം നിലവിലെ സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തി വയ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ