
കടയ്ക്കൽ: കോവിഡ് 19-നെ ചെറുക്കുന്നതിന്റെ ഭാഗമായി ഇന്നലെ കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ തുടങ്ങുന്ന കമ്യൂണിറ്റി കിച്ചനിലേക്ക് അരിച്ചാക്കുകള്‍ ഉള്‍പ്പെടെ കയറ്റിയതും ഇറക്കിയതും കടയ്ക്കല്‍ പഞ്ചായത്ത് അംഗങ്ങളാണ്. പ്രസിഡന്റ് ആര്‍.എസ്. ബിജുവാണ് നേതൃത്വം നല്‍കിയത്.
തൊഴിലാളികളെ കാത്ത് നില്‍ക്കാതെ സാധനങ്ങള്‍ ലോറിയില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും പഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രന്‍, സുനേഷ് ലാല്‍, ഷാജഹാന്‍ എന്നിവര്‍ തയാറാകുകയായിരുന്നു. വന്ന വേഷത്തില്‍ തന്നെ ചാക്ക് കെട്ടുകള്‍ ചുമന്നു.
പഞ്ചായത്ത് വാഹനങ്ങളിലെ ഡ്രൈവര്‍മാരും അവര്‍ക്കൊപ്പം നിന്നു. പഞ്ചായത്ത് വക വാഹനത്തില്‍ എത്തിച്ച, സാധനങ്ങള്‍ നിറച്ച ചാക്ക് കെട്ടുകള്‍ ടൗണ്‍ ഹാളില്‍ എത്തിച്ചു.
ഗവ. യുപിഎസില്‍ ഇരുന്ന അരിയും പയറും ഉള്‍പ്പെടെ ടൗണ്‍ ഹാളിലേക്ക് മാറ്റി. ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനും പഞ്ചായത്ത് അംഗങ്ങള്‍ മുന്നിട്ടിറങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ