Responsive Ad Slot

Slider

കോവിഡ് - 19; കടയ്ക്കല്‍ പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചു

കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിളിലെ ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ച്‌ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉത്തരവായി. കൊല്ലം തപാല്‍ ഡിവിഷന്റെ കീഴിലെ പ്രധാനപ്പെട്ട അഞ്ച് തപാല്‍ ഓഫീസുകള്‍ മാത്രമേ മാര്‍ച്ച്‌ 31 വരെ പ്രവര്‍ത്തിക്കുകയുള്ളൂ. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസുകളും കുണ്ടറ, കടയ്ക്കല്‍ എ

കൊല്ലം: കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിളിലെ ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ച്‌ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉത്തരവായി. കൊല്ലം തപാല്‍ ഡിവിഷന്റെ കീഴിലെ പ്രധാനപ്പെട്ട അഞ്ച് തപാല്‍ ഓഫീസുകള്‍ മാത്രമേ മാര്‍ച്ച്‌ 31 വരെ പ്രവര്‍ത്തിക്കുകയുള്ളൂ. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസുകളും കുണ്ടറ, കടയ്ക്കല്‍ എന്നീ മുഖ്യ തപാല്‍ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് പ്രവര്‍ത്തന സമയം.

ഇന്റര്‍നാഷണല്‍ തപാല്‍ ഉരുപ്പടികള്‍, പാര്‍സല്‍ ഉരുപ്പടികള്‍, ബള്‍ക്ക് മെയിലുകള്‍ എന്നിവയുടെ ബുക്കിങ് താത്കാലികമായി നിര്‍ത്തിവച്ചു. രജിസ്റ്റേര്‍ഡ് ലെറ്റര്‍, സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ എന്നിവയുടെ ബുക്കിങ്ങുകള്‍ മാത്രം ഉണ്ടായിരിക്കും. പൊതുഗതാഗതത്തിന്റെയും റെയില്‍വേയുടെയും അഭാവത്തില്‍ തപാല്‍ ഉരുപ്പടികള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് കാലതാമസം നേരിടും. ലെറ്റല്‍ ബോക്‌സുകളുടെ ക്ലിയറന്‍സും ആധാര്‍ സേവനങ്ങളും നിര്‍ത്തിവച്ചു. സേവിങ്‌സ് ബാങ്ക് ഇടപാടുകാര്‍ പരമാവധി എ ടി എം/ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കണമെന്നും കൊല്ലം ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com