കടയ്ക്കൽ: അന്യനാട്ടിൽ ജോലിചെയ്യുന്നവരുടെയും താമസിക്കുന്നവരുടെയും മാതാപിതാക്കൾ നാട്ടിൽ ഒറ്റക്കാണെന്ന ചിന്ത അവരെ ഈ സമയത്ത് വളരെയധികം വിഷമപ്പെടുത്തുന്നതാണ്. അങ്ങനെയുള്ളവർക്ക് ഒരു ചെറു ആശ്വാസം നൽകുകകയാണു കേരള വ്യാപാരി വ്യവസായി സമിതിയുടെ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അവശ്യ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഹെല്പ് ഡെസ്ക്.
കടയ്ക്കൽ സ്വദേശിയായ ബാംഗ്ളൂർ ജോലി ചെയ്യുന്ന അജിതാ നായരുടെ ഫേസ്ബുക് പോസ്റ്റ് :
എന്റെ പേര് അജിത ബാംഗ്ലൂർ ആണ് ജോലി കൊറോണയുടെ ഈ സമയത് നാട്ടിൽ എത്താൻ സാധിച്ചില്ല ഞാൻ ഇവിടെ സുരക്ഷിതയാണ് എന്നാൽ എന്റെ നാട്ടിൽ കടക്കൽ എന്നാ സ്ഥലത്തു അമ്മ തനിച്ചു ആണ് താമസം അമ്മ ആകെ ടെൻഷനിൽ ആയിരുന്നു പ്രായം ആയ ആളല്ലേ എന്താണ് ചെയുക വീട്ടില് വേണ്ട സാധനങ്ങൾ പോലും വാങ്ങാൻ പറ്റാത്ത അവസ്‌ഥ !ഈ അവസ്ഥയിൽ ഞാൻ കടക്കൽ വ്യാപാരി വ്യവസായി ഭാരവാഹികളെ വിളിച്ചു പറയുകയുകയും അവർ ആവിശ്യമായ സാധനങ്ങൾ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഞങളെ സഹായിച്ച കടക്കൽ വ്യാപാരിവ്യവസായി സമിതി ഭാരവാഹികൾ വികാസ്, അനിൽ ദേവി, റെജിലാൽ എന്നിവർക്ക് ഒരു പാട് നന്ദി പറയുന്നതോടൊപ്പം എല്ലാവിധ നന്മകൾ നൽകി അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ