Responsive Ad Slot

Slider

കടയ്ക്കല്‍ കൊറോണ ബോധവല്‍ക്കരണ അവലോകന യോഗം; വീഡിയോ കാണാം!!!

കൊറോണ ബോധവത്കരണ യോഗം കടയ്ക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ യോഗം ഉദ്‌ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്‍ , കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട

കടയ്ക്കല്‍:ചടയമംഗലം നിയോജക മണ്ഡലത്തിലെ കൊറോണ ബോധവത്കരണ യോഗം കടയ്ക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ യോഗം ഉദ്‌ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്‍ , കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ. ഡി. രാജ്‌കപൂര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കൊട്ടാരക്കര തഹസില്‍ദാര്‍, വില്ലജ് ഓഫീസര്‍മാര്‍, ജനമൈത്രി പൊലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഇന്നലെ വൈകിട്ട് 3ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്ന് വൈകിട്ട് 3ന് വാര്‍ഡ് തലങ്ങളിലും യോഗം ചേരും. കൊറോണ വൈറസ് പകരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച്‌ പൊതുജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചു. വ്യാജ പ്രചാരണം നടത്തി ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ആള്‍ക്കൂട്ടം ഉണ്ടാകുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
disqus,
© all rights reserved
made with Kadakkalnews.com