പട്ന: രാജ്യത്ത് ആറാമത്തെ കൊവിഡ് മരണം ബിഹാറില്‍ നടന്നതായി റിപ്പോര്‍ട്ട്. 38 വയസുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്ബ് കൊല്‍ക്കത്തയില്‍ പോയി വന്നതിന് ശേഷമാണ് ഇയാള്‍ക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.
ഇയാള്‍ ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് വരെ രാജ്യത്ത് മരിച്ചവരെല്ലാം മുതിര്‍ന്ന പൗരന്‍മാരായിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് പേരും, പഞ്ചാബിലും കര്‍ണാടകത്തിലും ദില്ലിയിലും ഓരോ പേരുമാണ് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 324 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 295 പേരാണ്. 23 പേര്‍ക്ക് രോഗം ഭേദമായെന്നും ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന പട്ടിക
ഇന്ത്യയില്‍ ഇപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശ്വസിക്കുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കതിലേര്‍പ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ