കൊല്ലം: കൊല്ലത്ത് കോവിഡ്-19 വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്ന 6 പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലം Aപാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേരുടെ സാമ്ബിളുകളാണ് നെഗറ്റീവായി ലഭിച്ചത്. ഞായറാഴ്ച മുതല്‍ ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു.
വൈറസ് ബാധിതരായ റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെയാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ കൊല്ലത്ത് എട്ടുപേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്.