ആയൂര്‍: ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിലായ അന്യദേശ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിന് നടപടിയായി. കഴിഞ്ഞ ദിവസം ആഹാരവും വെള്ളവുമില്ലാതെ നിരവധി അന്യദേശ തൊഴിലാളികള്‍ തെരുവിലേയ്‌ക്കിക്കിറങ്ങിയിരുന്നു.
ആയൂര്‍ കേന്ദ്രീകരിച്ചുള്ള ആരിഫ് ലോഡ്‌ജില്‍ തൊണ്ണൂറോളം തൊഴിലാളികളെയാണ് താമസിക്കുന്നത്. ഇവര്‍ക്ക് താമസിക്കുന്നതിനായി ഈ ലോഡ്‌ജില്‍ യാതൊരു വിധ സംവിധാനവുമില്ലെന്നുള്ള പരാതി വ്യാപകമായിരുന്നു. തൊണ്ണൂറോളം അന്യദേശ തൊഴിലാളികള്‍ താമസ്സിക്കുന്ന ഇവിടെ രണ്ട് ഹാളും രണ്ട് കക്കൂസുകളും മാത്രമാണുള്ളത്. അന്യദേശ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതിനെ തുടര്‍ന്നു് അവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ പറഞ്ഞു.
ആയൂരിലെ അന്യദേശ തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്‌ജ് കൊല്ലം റൂറല്‍ എസ്‌പിയും ,പുനലൂര്‍ ആര്‍ ഡി ഒ .യുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും അന്യദേശ തൊഴിലാളികളെ ബോധവല്‍ക്കരണം നടത്തുകയും ചെയ്‌തു.ഇതിന്റെ മുന്നോടിയായി ചായമംഗലം പോലീസിന്റെ നേതൃത്വത്തില്‍ ആയൂരില്‍ റൂട്ട് മാര്‍ച്ചും നടത്തി.പുനലൂര്‍ ഡി വൈ എസ് പി അനില്‍ദാസ് ,ചടയമംഗലം സി.ഐ സജു എസ് ഭാസ് ,എസ് ഐ ശരല്‍ ലാല്‍ എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ