Responsive Ad Slot

Slider

കമ്മ്യൂണിറ്റി കിച്ചൻ തൊളിക്കുഴിയിൽ ആരംഭിച്ചു

തൊളിക്കുഴി: കോവിഡ് 19 യുടെ പശ്ചാത്തലത്തിൽ രാജ്യത്ത്‌ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ഫലമായി ഒറ്റപ്പെട്ടു പോയതും അഗതികളും, അഥിതികളുമായവർക്ക് ഭക്ഷണം എത്തിക്കുന്നതിന് കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിന് കീഴിലുള്ള വാർഡ് -7 തൊളിക്കുഴിയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു, ആദ്യഘട്ടം എന്ന നിലയിൽ ഇന്ന് ഒറ്റപ്പെട്ട് പോയവർക്കും, അഗതികൾക്കും, അന്യ സംസ്ഥാനത്തു നിന്നും ജോലിക്ക് എത്തിയ അതിഥികൾക്കും നൽകി.

തൊളിക്കുഴിയിലെ കുടുംബശ്രീ പ്രവർത്തകർ ആണ് ഭക്ഷണം തയ്യാറാക്കുന്നത്, പഞ്ചായത്തിലെ "കോവിഡ്-19 പ്രതിരോധ പ്രവർത്തകർ" വീടുകളിൽ എത്തിച്ചു നൽകി,

നാളെ മുതൽ പ്രഭാത ഭക്ഷണവും നൽകുമെന്ന് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com