കടയ്ക്കൽ: ഇന്ന് വൈകുന്നേരം 4:30 ന് തൊളിക്കുഴി ജംഗ്‌ഷനിൽ ആയിരുന്നു അപകടം, ആനന്ദൻമുക്കിലെ ഓട്ടോയിൽ സഞ്ചരിച്ച തൊളിക്കുഴി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ അടക്കം യാത്രക്കാർക്ക് ഗുരുതര പരിക്ക്.
കിളിമാനൂർ ഭാഗത്ത് നിന്നും കടയ്ക്കൽ ഭാഗത്തേക്ക് അമിത വേഗതയിൽ പോയ മുക്കുന്നം സ്വദേശികളാണ് അപകടം ഉണ്ടാക്കിയത്. വാഹനത്തിന്റെ ഡ്രൈവർ അടക്കം മദ്യ ലഹരിയിൽ ആയിരുന്നു. വാഹനം ഓടിച്ചത് മുക്കുന്നം ഉമ്മച്ചി ഉമ്മ എന്ന ഹോട്ടലിന്റെ ഉടമയാണ്. വാഹനത്തിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തു.
കിളിമാനൂർ പോലീസ് സ്ഥലത്തെത്തി അപകടം ഉണ്ടാക്കിയവരെയും വാഹനവും കസ്റ്റഡിയിൽ എടുത്തു.
Courtesy: തൊളിക്കുഴി ഓൺലൈൻ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ