തൊളിക്കുഴി: തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള സന്ദേശങ്ങൾ വാട്ട്സ്ആപ്പ് മെസ്സേജ് ആയി കിട്ടിയെന്ന് തൊളിക്കുഴിയിലെ അഥിതി തൊഴിലാളികൾ. തൊളിക്കുഴി തോപ്പിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് ഇന്ന് അഡ്വ:ബി സത്യൻ MLA സന്ദർശിച്ചപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്ന് അറിയിച്ചു.
ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇടപെടലുണ്ടായി. അവര്‍ക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യം എന്നു വന്നപ്പോള്‍ അത് ലഭ്യമാക്കാനും, ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കള്‍ മതി, തങ്ങള്‍ പാകം ചെയ്യാം എന്നു പറഞ്ഞവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കാനുമുള്ള നടപടികൾ സ്വീകരിച്ചു. വൈദ്യസഹായത്തിനുള്ള എല്ലാ വിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുകയും, ഇടപെടുകയും ചെയ്യുമെന്നും അഡ്വ:ബി സത്യൻ MLA അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ