Responsive Ad Slot

Slider

സംസ്ഥാന പുരസ്കാര നിറവില്‍ ചാണപ്പാറ സന്മാര്‍ഗദായിനി

ചാണപ്പാറ സന്മാര്‍ഗ്ഗദായിനി സ്മാരക വായനശാലയ്ക്ക് വീണ്ടും സംസ്ഥാന അംഗീകാരം. പിന്നാക്ക പ്രദേശത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2019ലെ എന്‍.ഇ. ബലറാം പുരസ്കാരമാണ് ഇക്കുറി ഗ്രന്ഥശാലയെ തേടിയെത്തിയത്. പതിനയ്യാ

കടയ്ക്കല്‍: ജില്ലയിലെ മോഡല്‍ വില്ലേജ് ലൈബ്രറിയായ ചാണപ്പാറ സന്മാര്‍ഗ്ഗദായിനി സ്മാരക വായനശാലയ്ക്ക് വീണ്ടും സംസ്ഥാന അംഗീകാരം. പിന്നാക്ക പ്രദേശത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2019ലെ എന്‍.ഇ. ബലറാം പുരസ്കാരമാണ് ഇക്കുറി ഗ്രന്ഥശാലയെ തേടിയെത്തിയത്. പതിനയ്യായിരം രൂപ വിലയുള്ള പുസ്തകങ്ങളും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ് ഏര്‍പ്പെടുത്തിയത്.

നാലാം തവണയാണ് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്കാരം സന്മാര്‍ഗ്ഗദായിനിയെ തേടിയെത്തുന്നത്. ഇ.എം.എസ് പുരസ്കാരം (2002), സമാധാനം പരമേശ്വരന്‍ പുരസ്കാരം (2011), ഡി.സി പുരസ്കാരം (2017) എന്നീ അവാര്‍ഡുകളാണ് മുമ്ബ് ലഭിച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ് ,മികച്ച ഗ്രന്ഥശാലയ്ക്കുള്ള ജില്ല -താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡുകള്‍, പ്രഭാത് ബുക്ക് ഹൗസ് അവാര്‍ഡ് തുടങ്ങി പത്തിലധികം അവാഡുകളും ലഭിച്ചിട്ടുണ്ട്.

വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയുള്ള കാര്‍ഷിക വികസന പരിപാടികള്‍, കായിക- കലാമേളകളും പരിശീലനങ്ങളും, വിദ്യാഭ്യാസ രംഗത്തും സ്ത്രീ ശാക്തീകരണ രംഗത്തും നടത്തി വരുന്ന വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഗ്രന്ഥശാലയെ വേറിട്ട് നിറുത്തുന്നതെന്ന് പ്രസിഡന്റ് എസ്. സുകുമാരന്‍, ആക്ടിംഗ് പ്രസിഡന്റ് ജെ.സി. അനില്‍, സെക്രട്ടറി ജി.എസ്. പ്രിജിലാല്‍ എന്നിവര്‍ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com