
കൊല്ലം: വിലക്കുകളൊന്നും ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കുളത്തൂപ്പുഴക്കാര്‍ക്ക് പ്രശ്നമല്ല. ഇന്നും രാവിലെ മുതല്‍ കുളത്തൂപ്പുഴ ടൗണില്‍ ആളുകളെത്തുന്നുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ തടയില്ലെന്ന് പൊലീസ് അറിയിച്ചതിന്റെ മറപറ്റിയാണ് കൂടുതല്‍പേര്‍ എത്തുന്നത്. റോഡ് നിറയെ വാഹനങ്ങളാണ്. ആര്‍.പി.എല്‍ പ്ളാന്റേഷനില്‍ ഇന്നലെ പ്രവര്‍ത്തനം നടത്തിച്ചതിന് മാനേജരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ തൊഴിലിടങ്ങള്‍ ഇന്ന് അടഞ്ഞ് കിടപ്പാണ്. ടൗണിലേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ