Responsive Ad Slot

Slider

കോവിഡ് 19: കൊല്ലം ജില്ലയിലെ സ്ഥിതിവിവര കണക്കുകള്‍

ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 12,135 പേരും ആശുപത്രിയില്‍ പുതിയതായി വന്ന അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേരുമാണുള്ളത്. രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതിയതായി 66 പേരാണ് ഗൃഹനിരീക്ഷണത്തില്‍

കൊല്ലം: ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 12,135 പേരും ആശുപത്രിയില്‍ പുതിയതായി വന്ന അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേരുമാണുള്ളത്. രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതിയതായി 66 പേരാണ് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.

477 സാമ്ബിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 101 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 376 പേരുടെ റിസല്‍ട്ട് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി വ്യക്തമാക്കി.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com