Responsive Ad Slot

Slider

പനി: കിളിമാനൂരില്‍ ആത്മഹത്യ ചെയ്ത പോലീസുകാരന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ്

ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ വിനോദ് കുമാറി (38)ന്റെ മൃതദേഹപരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കിളിമാനൂര്‍: ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ വിനോദ് കുമാറി (38)ന്റെ മൃതദേഹപരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പനി ബാധിച്ചിരുന്നതായി 17-ന് രാവിലെ വാടക വീട്ടില്‍ തൂങ്ങിമരിക്കും മുന്‍പ് വിനോദ് കുമാര്‍ ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം രക്തസാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

തിരക്കുമൂലം ഫലംവരാന്‍ വൈകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ നെഗറ്റീവാണെന്ന് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചു.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങി മുഖത്തലയിലെ കുടുംബ വീട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് പോലീസ് പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com