മെഡിക്കല്‍ ടീം ദിവസേന ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. ഹെല്‍ത്ത് ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, ആശാ വാളണ്ടിയര്‍മാര്‍ വാര്‍ഡ് മെമ്ബര്‍മാര്‍ എന്നിവരുടെ സേവനവുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്ക്ക്, സാനിറ്റെെസര്‍, ഹാന്റ് വാഷ് എന്നിവ നല്‍കും. എല്ലാ പി.എച്ച്. സിയും, സി.എച്ച്.സിയും സജീവമായി നിലനിര്‍ത്തും. അവധിയില്‍ പോയവരെ തിരികെ വിളിക്കും. ബ്രേക്ക് ദി ചെയിന്‍ ഓഫീസുകളില്‍ നടപ്പിലാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
പുളിമാത്ത്, പഴയകുന്നുമ്മല്‍, നഗരൂര്‍, കിളിമാനൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജലക്ഷ്മി അമ്മാള്‍ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.രഘു(നഗരൂര്‍), പി.ലാലി (പഴയ കുന്നുമ്മല്‍),ബി. വിഷ്ണു(പുളിമാത്ത്)എന്നിവര്‍ അതത് പഞ്ചായത്തുകളില്‍ അദ്ധ്യക്ഷത വഹിച്ചു.