Responsive Ad Slot

Slider

കിളിമാനൂര്‍ സംസ്ഥാന പാതയില്‍ അപകട ഭീഷണിയായി തൊണ്ടി വാഹനങ്ങള്‍

അപകട ഭീഷണി ഉയര്‍ത്തി തൊണ്ടി വാഹനങ്ങള്‍. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് സംസ്ഥാന പാതയോട് ചേര്‍ത്തിട്ടിരിക്കുന്നത്. ഇതുവഴി പോകുന്ന മറ്റു വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണിത്.പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന മറ്റ് വാഹനങ്ങളും പാതയുടെ ഇരുവശങ്ങളിലുമായാണ് ഇട്ടിരിക്കുന്നത്. സംസ്ഥാന പാതയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന പഴയ റോഡിലും നിരവധി വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ദി

കിളിമാനൂര്‍: സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി തൊണ്ടി വാഹനങ്ങള്‍. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് സംസ്ഥാന പാതയോട് ചേര്‍ത്തിട്ടിരിക്കുന്നത്. ഇതുവഴി പോകുന്ന മറ്റു വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണിത്.പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന മറ്റ് വാഹനങ്ങളും പാതയുടെ ഇരുവശങ്ങളിലുമായാണ് ഇട്ടിരിക്കുന്നത്. സംസ്ഥാന പാതയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന പഴയ റോഡിലും നിരവധി വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ദിവസേന നിരവധി അപകടങ്ങള്‍ നടക്കുന്ന ഇവിടെ ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

കാല്‍ നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ വാഹനങ്ങള്‍ ഇട്ടിരിക്കുന്നതിനാല്‍ റോഡിലൂടെ ഇറങ്ങി നടക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പൊലിസ് സ്റ്റേഷന് ദൂരെ മാറ്റി ഇട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ മോഷണം പോയ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി സുരക്ഷാ ഇടനാഴി എന്ന പേരില്‍ റോഡ് വികസനവും, നടപ്പാത നിര്‍മ്മാണവും നടന്നു വരുന്ന ഈ കാലയളവില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ ഇട്ടിരിക്കുന്നത് കാല്‍നടയാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിലെ കാലതാമസവും,അപകടപ്പെടുന്ന വാഹനങ്ങള്‍ക്കോ, ഡ്രൈവര്‍ക്കോ രേഖകളില്ലാത്തതിനാല്‍ ഉടമ വാഹനം എടുക്കാന്‍ വരാത്തതുമാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ കുന്നുകൂടുന്നതിന് കാരണമാകുന്നത്. ഒരു നിശ്ചിത കാലത്തിനുള്ളില്‍ ഇത്തരം വാഹനങ്ങള്‍ ഉടമ ഹാജരായില്ലങ്കില്‍ പൊളിച്ചു മാറ്റുകയോ,ലേലത്തില്‍ വില്‍ക്കുകയോ ചെയ്താല്‍ ആശ്വാസമാകുമെന്ന് പൊലീസ് പറയുന്നു.

 പ്രധാന ആവശ്യം :

ഇത്തരത്തില്‍ പിടിച്ചെടുന്ന വാഹനങ്ങളിടുന്നതിന് അധികൃതര്‍ സ്ഥലം കണ്ടെത്തണം

ബാധിക്കുന്നത്

 സംസ്ഥാന പാതയ്ക്ക് സമാന്തരമായി പഴയ റോഡിന് ഇരു വശമാണ് കൂടുതല്‍ വാഹനങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. വാഹനം തുരുമ്ബെടുത്തും, കാടുകയറി കിടക്കുന്ന ഇവിടെയാണ് അറൂന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന യു.പി സ്കൂളും, നിരവധി ഭക്തര്‍ എത്തുന്ന ശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്നവര്‍ ഇഴജന്തുക്കളുടെ ഭീഷണിയിലുമാണ്.

 ഇതിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനുകള്‍ പലപോഴും പൊട്ടുമ്ബോഴും വാഹനങ്ങള്‍ ഇങ്ങനെ ഇട്ടിരിക്കുന്നതിനാല്‍ വാട്ടര്‍ അതോറിട്ടിക്ക് ശരിയാക്കാന്‍ കഴിയാറില്ല.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ നടപടിക്രമം പൂര്‍ത്തിയാക്കി ലേലം ചെയ്യാനുള്ള നിയമ സാധുത പരിശോധിക്കും. വാഹനങ്ങള്‍ ഇടാനുള്ള സ്ഥലം കണ്ടെത്താന്‍ പഞ്ചായത്തുമായി ആലോചിക്കും.സംസ്ഥാന പാതയിലെ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും.

ബി. സത്യന്‍ എം.എല്‍.എ
disqus,
© all rights reserved
made with Kadakkalnews.com