കടയ്ക്കല്‍: രാജ്യം വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ഗ്രന്ഥശാല പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ചാണപ്പാറ സന്മാര്‍ഗ്ഗദായിനി സ്മാരക വായനശാലയുടെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡോ.വയല വാസുദേവന്‍പിള്ള നാടക പുരസ്കാരം നടന്‍ രാജേഷ് ശര്‍മ്മയ്ക്ക് ചടങ്ങില്‍ സമ്മാനിച്ചു. സാഹിത്യ രംഗത്ത് അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട കവി ചവറ കെ.എസ്.പി ള്ളയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, ഡി. സുകേശന്‍, ജി. ദിനേശ് കുമാര്‍, ബി. ശിവദാസന്‍പിള്ള, എസ്. ബുഹാരി, എസ്. സോമരാജന്‍, എസ്. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ജെ.സി. അനില്‍ സ്വാഗതവും തേരിക്കോട് വി. ഈസുകുഞ്ഞ് നന്ദിയും പറഞ്ഞു. ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി കടയ്ക്കല്‍ പഞ്ചായത്തിന് ഒരേക്കര്‍ ഭൂമി വാങ്ങി നല്‍കിയ അബ്ദുള്ള, ഗ്രന്ഥശാലയുടെ ആദ്യകാല അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.