കടയ്ക്കല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച മൃതശരീരം അഴുകിയ നിലയില്‍. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റം. നിലമേല്‍ കുരിയോട് അല്‍അമീന്‍ മന്‍സിലില്‍ സലീന ബീവി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിദേശത്തുള്ള ഭര്‍ത്താവ് നാട്ടില്‍ എത്തുന്നതു വരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ബന്ധുക്കളെത്തി ജീവനക്കാര്‍ ഫ്രീസര്‍ തുറന്നു നോക്കുമ്ബോഴാണ് ബോഡി അഴുകിയ നിലയില്‍ കണ്ടെത്തിയത്. ബോഡിയില്‍ നിന്നും ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ഫ്രീസര്‍ കേടായതിനെത്തുടര്‍ന്നാണ് ഈ സംഭവം ഉണ്ടായത്.
തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി സ്ഥലത്തെത്തുകയും മരിച്ച സലീന ബീവിയുടെ ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു.

സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഇവര്‍ അറിയിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി കൗണ്‍സിലറായ ഷാജുവിന്റെ ബന്ധുവാണ് മരിച്ച സലീന. ഷാജുവും താലൂക്ക് ആശുപത്രിയില്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഇത് താലൂക്ക് ആശുപത്രിയുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടുകയും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.