Responsive Ad Slot

Slider

ചിതറയില്‍ കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി, എസ്. ഐ അടക്കം പത്തുപേര്‍ക്ക് പരിക്ക്

ചിതറ പഞ്ചായത്ത് പ്രസിഡന്റ് പൗരത്വ നിയമഭേദഗതി ബില്ലിന് അനുകൂലമായ നിലപാടെടുത്തെന്നാരോപിച്ചും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിതറ പഞ്ചായത്ത് ഓഫീലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്. ഐ അടക്കം നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു.ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍: ചിതറ പഞ്ചായത്ത് പ്രസിഡന്റ് പൗരത്വ നിയമഭേദഗതി ബില്ലിന് അനുകൂലമായ നിലപാടെടുത്തെന്നാരോപിച്ചും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിതറ പഞ്ചായത്ത് ഓഫീലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്. ഐ അടക്കം നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു.ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി ചിതറ മുരളി (59),യൂത്ത് കോണ്‍ഗ്രസ് ചിതറ ബ്ലോക്ക് സെക്രട്ടറി റിയാസ് (27), യൂത്ത് കോണ്‍ഗ്രസ് മടത്തറ മണ്ഡലം പ്രസിഡന്റ് അഫ്സല്‍ കുറക്കോട് (27),കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അന്‍സര്‍ തലവരമ്ബ് (45), ഐരക്കുഴി വാര്‍ഡ് പ്രസിഡന്റ് ജയറാം ഐരക്കുഴി (31),ചിറവൂര്‍ ബൂത്ത് പ്രസിഡന്റ് പള്ളിക്കുന്നുംപുറം ഷാജി(50), കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ. സജീര്‍ (41), എച്ച്‌.സി. ബൈജു (45), സി.പി.ഒ.രജീഷ് (32), കെ.എ.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അന്‍സര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. ബില്ലിന് ജനപിന്തുണതേടിയുള്ള ബി.ജെ.പിയുടെ ചിതറയിലെ ഗൃഹ സമ്ബര്‍ക്ക പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉമൈബാസലാം ഉദ്ഘാടനം ചെയ്തെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ബി.ജെ.പിയുടെ ലഘുലേഖ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കുന്ന ചിത്രങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനമായി ചിത്രീകരിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. 

ഇതിനെ തുടര്‍ന്ന് പ്രസിഡന്റിനെതിരേ ബി.ജെ.പി. ബന്ധം ആരോപിച്ചും രാജി ആവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് മടത്തറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
കൊല്ലായില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ ശ്രമിച്ചത്. ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറന്ന് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നാണ് പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്.

പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു.കിഴക്കുംഭാഗത്ത് നിന്ന് ചിതറയിലേയ്ക്ക് പ്രകടനവും നടത്തി.പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടയ്ക്കല്‍ പൊലീ
സ് കേസെടുത്തു.
disqus,
© all rights reserved
made with Kadakkalnews.com