കടയ്ക്കല്‍: ചിതറ പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാമിനെതിരേ ബി.ജെ.പി.യും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നുവെന്ന് എല്‍.ഡി.എഫ്. പൗരത്വ ബില്ലിനെ ന്യായീകരിക്കാന്‍ ബി.ജെ.പി. നടത്തുന്ന ഗൃഹസമ്ബര്‍ക്ക പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനംചെയ്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം പ്രസിഡന്റിന്റെ വീട്ടില്‍ ലഘുലേഖകളുമായി ബി.ജെ.പി. പഞ്ചായത്ത് അംഗങ്ങള്‍ എത്തി ഇവ കൈമാറി. ഇതിനിടെ പ്രസിഡന്റ് അറിയാതെ മൊബൈല്‍ ക്യാമറയില്‍ ചിത്രം പകര്‍ത്തുകയും അത് ഉദ്‌ഘാടനമാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പ്രസിഡന്റ് കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. നുണപ്രചാരണത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ചിതറയില്‍ പ്രകടനം നടത്തി.
Credit: mathrubhumi